കോൽക്കത്ത: ഐഎസ്എല്ലിൽ ഗംഭീര ജയം നേടി ഈസ്റ്റ് ബംഗാൾ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചു.
ഈസ്റ്റ് ബംഗാളിന് വേണ്ടി അൻവർ അലിയും യൂസഫ് എസെജാരിയും രണ്ട് ഗോളുകൾ വീതം നേടി. സോൾ ക്രെസ്പോയും പി.വി. വിഷ്ണുവും നന്ദകുമാർ ശെഖറും ഓരോ വീതം സ്കോർ ചെയ്തു.
വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 11 പോയിന്റായി. ഇതോടെ ലീഗ് ടേബിളിൽ നാലാമതെത്താനും ഈസ്റ്റ് ബംഗാളിനായി.